Thu, 15 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Unauthorized Dismissal

Kollam

ക​രു​നാ​ഗ​പ്പ​ള്ളി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ അ​ന​ധി​കൃ​ത പി​രി​ച്ചു​വി​ട​ൽ: സത്യഗ്രഹവുമായി എ​ൽ​ഡി​എ​ഫ്

ക​രു​നാ​ഗ​പ്പ​ള്ളി: താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ താ​ത്കാ​ലി​ക ജീ​വ​ന​ക്കാ​രെ പി​രി​ച്ചു​വി​ട്ട ക​രു​നാ​ഗ​പ്പ​ള്ളി ന​ഗ​ര​സ​ഭ​യു​ടെ തീ​രു​മാ​ന​ത്തി​നെ​തി​രേ എ​ൽ​ഡി​എ​ഫ് മു​ൻ​സി​പ്പ​ൽ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ഗ​ര​സ​ഭ​യ്ക്ക് മു​ന്നി​ൽ അ​നി​ശ്ചി​ത​കാ​ല സ​ത്യഗ്ര​ഹ സ​മ​രം ആ​രം​ഭി​ച്ചു. സി​പി​എം ക​രു​നാ​ഗ​പ്പ​ള്ളി ഏ​രി​യാ ക​മ്മി​റ്റി ഓ​ഫീ​സി​ൽ​നി​ന്നും ആ​രം​ഭി​ച്ച പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ഗ​ര​സ​ഭ​യ്ക്ക് മു​ന്നി​ൽ സ​മാ​പി​ച്ചു. തു​ട​ർ​ന്ന് ന​ട​ന്ന പ്ര​തി​ഷേ​ധ യോ​ഗം സി​പി​ഐ കൊ​ല്ലം ജി​ല്ലാ അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി അ​ഡ്വ. എം.​എ​സ്. താ​ര ഉ​ദ്ഘാ​ട​നം ചെ​യ്തു. മു​ഹ​മ്മ​ദ് കു​ഞ്ഞ് അ​ധ്യ​ക്ഷ​നാ​യി.

എ​ൽ​ഡി​എ​ഫ് നേ​താ​ക്ക​ളാ​യ പി.​ആ​ർ. വ​സ​ന്ത​ൻ, എ. ​അ​നി​രു​ദ്ധ​ൻ, പി.​കെ. ബാ​ല​ച​ന്ദ്ര​ൻ, ആ​ർ. ര​വി, അ​ബ്ദു​ൾ സ​ലാം അ​ൽ​ഹ​ന, പ്ര​വീ​ൺ മ​ന​യ്ക്ക​ൽ, ബി. ​സ​ജീ​വ​ൻ, ജെ. ​ഹ​രി​ലാ​ൽ, സ​ത്യ​ൻ, സു​രേ​ഷ് വെ​ട്ടു​കാ​ട്, എം. ​ശോ​ഭ​ന, ഷി​ഹാ​ൻ ബ​ഷീ​ർ, അ​ബ്ദു​ൾ സ​ലാം, കോ​ട്ട​യി​ൽ രാ​ജു, പ​ടി​പ്പു​ര ല​ത്തീ​ഫ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up